Ticker

6/recent/ticker-posts

ആഹ്ലാദപ്രകടനം നടത്തി.



കോടഞ്ചേരി :
വയനാട് ലോക്സഭാ മണ്ഡലം ബൈ ഇലക്ഷനിൽ നാലു ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ച പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടും

വോട്ടുകൾ നൽകിയ വോട്ടർമാർക്ക് നന്ദി അർപ്പിച്ചും
യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണോത്ത് അങ്ങാടിയിൽ ആഹ്ലാദപ്രകടനം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പള്ളി, മണ്ഡലം സെക്രട്ടറി ജോർജുകുട്ടി കിളിവേലിക്കുടി , ബൂത്ത് പ്രസിഡന്റ് മാരായ ജോയ് മോളെകുന്നേൽ , ദേവസ്യ പാപ്പാടിയിൽ , ഉലഹന്നാൻ മാതയേക്കൽ, ബിബിൻ ടോം ചീരാൻകുഴി , Ak രവി, ജോസ് പൊട്ടoമ്പുഴ, ബെനിജി ഉറുമ്പിൽ, കുരിയാച്ചൻ തേക്കും കാട്ടിൽ, മാമച്ചൻ മടത്തിപറമ്പിൽ, ടോം കുന്നപ്പള്ളി, ജോസ് പൊട്ടക്കൽ എന്നിവർ വോട്ടർമാർക്ക് നന്ദി അർപ്പിച്ചുകൊണ്ട് നടത്തിയ ആഹ്ലാദപ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments