ഓമശ്ശേരി:ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവ്വേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവ്വേദ ദിനത്തോടനുബന്ധിച്ചു കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ വെച്ച് 'കുട്ടികളുടെ സമഗ്ര ആരോഗ്യം ആയുർവ്വേദത്തിലൂടെ'എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.ഫാദർ ബിബിൻ ജോസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,വാർഡ് മെമ്പർ എം.ഷീജ ബാബു,സീനിയർ മെഡിക്കൽ ഓഫീസർ ഡോ:വി.പി.ഗീത,ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.ഡോ വന്ദന വാസുദേവൻ ആയുർവേദ ബോധവൽകരണം നടത്തി.യോഗ ഇൻസ്‌ട്രക്ടർ ശിവരശ്മി യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
ഫോട്ടോ:കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ ആയുർവ്വേദ ബോധവൽക്കരണവും യോഗ പരിശീലനവും പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
0 Comments