Ticker

6/recent/ticker-posts

വ്യാപാര ദ്രോഹ നടപടികളിൽ നിന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പിന്മാറണം.



താമരശ്ശേരി :
വ്യാപാര ദ്രോഹ നടപടികളിൽ നിന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പിന്മാറണം. ബാപ്പു ഹാജി.
കെ വി വി ഇ എസ്
താമരശ്ശേരി ചുങ്കം യൂണിറ്റിന്റെ നവീകരിച്ച എക്സിക്യൂട്ടീവ് ഹാളിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം.

നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെ വി വി ഇ എസ് ജില്ല രക്ഷാധികാരിയും താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ടുമായ പി സി അഷ്റഫ് നിർവഹിച്ചു.

ചുങ്കം യൂണിറ്റ് ജനറൽ സെക്രട്ടറി ഷമീർ ഇടവലം സ്വാഗതം പറഞ്ഞു.

കെ വി വി ഇ എസ്
ചുങ്കം യൂണിറ്റ് പ്രസിഡണ്ട് ചന്തു മാസ്റ്റർ അധ്യക്ഷതവഹിച്ചു.

കെ വി വി ഇ എസ്
യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി .

കെ വി വി ഇ എസ്
തച്ചംപൊയിൽ യൂണിറ്റ് പ്രസിഡണ്ട് എ കെ മുഹമ്മദ്അലി ,കൊടുവള്ളി മണ്ഡലം ട്രഷറർ സലാം നരിക്കുനി,.യൂണിറ്റ് ട്രഷറർ പി എം ഷാജു, ഹുസൈൻ ഹാജി, CPജോൺസൻ , യൂത്ത് വിംഗ് പ്രസിഡണ്ട് സന്തോഷ് കുമാർ,ജില്ലാ വനിതാ വിംഗ് വൈസ് പ്രസിഡണ്ട് റുഖിയ്യ ലത്തീഫ് , തുടങ്ങിയ നിരവധി നേതാക്കന്മാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ബേബി തോമസ് നന്ദിയും പറഞ്ഞു. തുടർന്ന്

കെ വി വി ഇ എസ്
ചുങ്കംയൂത്ത് വിംഗ് ടീമിൻ്റെ ഗാനമേളയും നടന്നു.

Post a Comment

0 Comments