Ticker

6/recent/ticker-posts

ക്ഷീരാമൃതം മൂന്നാം ഘട്ടം: ഓമശ്ശേരിയിൽ കറവ പശുക്കൾക്ക് ധാതു ലവണ മിശ്രിതവും വിര മരുന്നും വിതരണം ചെയ്തു.




300 ക്ഷീര കർഷകർക്ക്‌ പ്രയോജനം 

ഓമശ്ശേരി:പഞ്ചായത്ത്‌ ഭരണസമിതി 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 'ക്ഷീരാമൃതം'മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കറവപ്പശുക്കൾക്ക്‌ ധാതു ലവണ മിശ്രിതവും വിരമരുന്നും വിതരണം ചെയ്തു.മൂന്ന് ലക്ഷം രൂപ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ചെലവഴിച്ചാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും അപേക്ഷ നൽകിയ 300 ക്ഷീര കർഷകർക്കും എട്ട്‌ ലിറ്റർ കാൽസ്യം ടോണിക്‌ ഉൾപ്പടെയുള്ള മരുന്നുകൾ തീർത്തും സൗജന്യമായാണ്‌ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്‌.പശുക്കളുടെ ഉൽപാദനം വർദ്ധിപ്പിക്കുകയും കിടാക്കളുടെ വളർച്ച മെച്ചപ്പെടുത്തുകയുമാണ്‌ പദ്ധതിയുടെ ലക്ഷ്യങ്ങൾ.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.നിർവ്വഹണ ഉദ്യോഗസ്ഥ വെറ്ററിനറി സർജൻ ഡോ:കെ.വി.ജയശ്രീ സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,സി.എ.ആയിഷ ടീച്ചർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്‌,ലൈവ്‌ സ്റ്റോക്ക്‌ ഇൻസ്പെക്ടർ കെ.ശ്രീജ എനിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ കറവപ്പശുക്കൾക്ക്‌ കാലിത്തീറ്റയും വിരമരുന്നും പദ്ധതിയുടെ ഉൽഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ നിർവ്വഹിക്കുന്നു.

Post a Comment

0 Comments