Ticker

6/recent/ticker-posts

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി.




ആനക്കാംപൊയിൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എൽ.പി സ്കൂളുകളിൽ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി. പദ്ധതി ആനക്കാംപൊയിൽ ഗവ. എൽ.പി. സ്‌കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അബ്ദുൾ റഹ്മാൻ കെ.എ. ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
         പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെത്തുന്ന കുട്ടികൾക്ക് വെള്ളപ്പം, നൂൽപ്പുട്ട്, ഉപ്പുമാവ്, പുട്ട് വിവിധ കറികൾ, ചായ എന്നിവയാണ് പ്രഭാത ഭക്ഷണമായി നൽകുന്നത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ  റംല ചോലക്കൽ, ലിസി മാളിയേക്കൽ വാർഡ് മെമ്പർമാരായ മഞ്ജു ഷിബിൻ, ബേബി കെ.എം, രാജു അമ്പലത്തിങ്കൽ സ്കൂൾ പ്രധാനാധ്യാപിക സൈനബ ടി.പി.,  പി.ടി.എ വൈസ് പ്രസിഡന്റ് അരുൺ ബാലകൃഷ്ണൻ,  അധ്യാപക പ്രതിനിധികളായ സിറിൽ ജോർജ്, രേഷ്മ കെ.റ്റി. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

0 Comments