Ticker

6/recent/ticker-posts

വേനപ്പാറ യു പി സ്കൂളിലെ ഉപജില്ലാ കലാപ്രതിഭകളെ ആദരിച്ചു.


വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിലെ ഉപജില്ലാ കലാപ്രതിഭകൾ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ സ്കൂൾ മാനേജർ ഫാ.സജിമങ്ങരയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ രജിത രമേശ് പി ടി എ ഭാരവാഹികൾ എന്നിവർക്കൊപ്പം

ഓമശ്ശേരി :
മുക്കം ഉപജില്ലാ കലോത്സവത്തിൽ ഇരട്ട കിരീടം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിലെ കലാപ്രതിഭകളായ വിദ്യാർഥികളെയും പരിശീലനവും നേതൃത്വവും നൽകിയ അധ്യാപകരെയും പി ടി എ യുടെ നേതൃത്വത്തിൽ ആദരിച്ചു.

മുക്കം ഉപജില്ലാ കലോത്സവത്തിൽ ഇരട്ട കിരീടം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദപ്രകടനം


തുടർച്ചയായ രണ്ടാം വർഷവും യു പി ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലയം സംസ്കൃതോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി കരുത്തുകാട്ടിയിരുന്നു.
കലാപ്രതിഭകളെ ആദരിക്കാൻ സ്കൂളിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.

 പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഗ്രാമപഞ്ചായത്ത് മെമ്പർ രജിത രമേശ് പിടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് അധ്യാപകരായ ബിജു മാത്യു, ബിജില സി കെ, സിന്ധു സഖറിയ, ജിൽസ് തോമസ്, ഷാനിൽ പി എം ഷബ്ന എം എ ,സ്മിത മാത്യു എബിതോമസ് വിദ്യാർഥികളായ റിയോൺ പ്രവീൺ ഹനഫാത്തിമ, ഹദീജ മുഫ്ലിഹ അബീറ മറിയം മാളവിക ബിജു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഓമശ്ശേരിയിലേക്ക് നടന്ന ആഹ്ലാദപ്രകടനത്തിന് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെആർസി വിദ്യാർഥികളും അധ്യാപകരും പി ടി എ ഭാരവാഹികളും നേതൃത്വം നൽകി. വിദ്യാർഥികൾക്ക് സ്നേഹവിരുന്നും നൽകി.

Post a Comment

0 Comments