Ticker

6/recent/ticker-posts

സിംഗപ്പൂർ ഗവൺമെൻ്റ് ദേശീയ അവാർഡ് നെല്ലിപ്പൊയിൽ സ്വദേശി ജിമ്മി മാനുവലിന്.



കോടഞ്ചേരി :
നെല്ലിപ്പൊയിലിന് ഇത് അഭിമാന നിമിഷം. ആത്മാവിലലിഞ്ഞ ആത്മാർത്ഥസേവനത്തിന് സിംഗപ്പൂർ ഗവൺമെൻ്റിൻ്റെ 2024 ലെ നാഷനൽ ഡേ അവാർഡ് -  എഫിഷ്യൻസി മെഡൽ കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശി ജിമ്മി മാനുവലിന് ലഭിച്ചു. 

നൂറനാനിക്കൽ ജോയി - ആലീസ് ദമ്പതികളുടെ പുത്രനായ ജിമ്മി 22 വർഷങ്ങളോളമായി  സിംഗപ്പൂരിൽ ജോലി ചെയ്തു വരുന്നു. സിംഗപ്പൂർ സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് ബോർഡിൽ സീനിയർ കൺസൾട്ടൻ്റായ ജിമ്മിയുടെ അനിതരസാധാരണമായ പ്രവർത്തന മികവിനാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്.
ഇന്ത്യയിലെ രാഷ്ട്രപതിയുടെ അവാർഡുകൾക്ക് തത്തുല്യമാണ് ഈ അംഗീകാരം.

ഭാര്യ: മെർലി ജിമ്മി, സിംഗപ്പൂർ നാഷണൽ സ്കിൻ സെന്ററിൽ സീനിയർ സ്റ്റാഫ് നേഴ്സായി സേവനം അനുഷ്ഠിക്കുന്നു.

മക്കൾ ആൻലിനും അലെൻ്റയും സിംഗപ്പൂരിൽ തന്നെ വിദ്യാർത്ഥികളാണ് .

1994 ൽ സ്കൂൾ പഠനകാലത്ത് മികച്ച സ്കൗട്ട്സ് വിദ്യാർത്ഥിക്കുള്ള രാഷ്ട്രപതിയുടെ അവാർഡ്  കരസ്ഥമാക്കിയിട്ടുള്ള വ്യക്തിയാണ് ജിമ്മി.

Post a Comment

0 Comments