Ticker

6/recent/ticker-posts

ചുരം ബൈപാസ് ജനകീയ സംഗമം നാളെ



താമരശ്ശേരി : 
നിർദിഷ്ട ചുരം ബൈപാസ് [ചിപ്പിലിത്തോട് - മരുതിലാവ് - തളി പ്പുഴ ]
യാഥാർഥ്യമാക്കി ചുരത്തിലെ യാത്രാദുരിതം പരിഹരിക്കണമന്ന് ആവശ്യപ്പെട്ട താമരശ്ശേരി ചുരം ബൈപാസ് ആക് ഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈപാസ് നിർമാണ ജനകീയ സംഗമം നാളെ 
[ ചൊവ്വാഴ്ച ] രാവിലെ 8 മണിക്ക് അടിവാരം അങ്ങാടിയിൽ  നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 ജനപ്രതി നിധികൾ, സാമൂഹ്യ സാംസ്കാരിക നേതാക്കൾ, വിവിധ സംഘടന നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ വയനാട് ലോകസഭ മണ്ഡലം സ്ഥാനാർഥികളും പങ്കെടുക്കുന്ന് പ്രതീക്ഷിക്കുന്നതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


വയനാട് ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സ്ഥാനാർഥികളുടെയും
മുന്നണികളുടെയും സജീവ പരിഗണനയിൽ
ബൈപാസ് ഉയർത്തി കൊണ്ട് വരുന്നതിൻ്റെ
ഭാഗമാണ് ചൊവ്വാഴ്ച നടക്കുന്ന ജനകീയ സംഗമം ' കഴിഞ്ഞ 3 വർഷമായി ചുരം ബൈപാസ് ആവശ്യം ഉന്നയിച്ച് ആക്ഷൻ കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ മാസം ദേശീയപാത അധികൃതർ നിർദിഷ്ട ബൈപാസ് പ്രദേശം
സന്ദർശിച്ച് സാധ്യതാ പഠനത്തിന് നിർദേശം
നൽകിയിട്ടുണ്ട്. 

ലിൻ്റോ ജോസഫ് എംഎൽഎയുടെ ശ്രമഫലമായി ബൈപാസ്
സാധ്യതാ പഠനത്തിന് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ടോക്കൺ തുകയും വകയിരുത്തിയിട്ടുണ്ട്. 

ഈ ബൈപാസ് യാഥാർഥ്യമായാൽ ചുരത്തിൽ വൺ വേ ട്രാഫിക് ഏർപ്പെടുത്തി ഗതാഗത തിരക്ക് കുറക്കാനും കഴിയും.

Post a Comment

0 Comments