Ticker

6/recent/ticker-posts

ഓടക്കുന്ന് എൽ.ഡി.എഫ്. സായാഹ്ന ധർണ്ണ നടത്തി.



താമരശ്ശേരി :
താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അഴിമതി അവസാനിപ്പിക്കുക, പഞ്ചായത്ത് ഭരണസമിതി എൽ.ഡി.എഫ് മെമ്പർ മാരോട് കാണിക്കുന്ന അവഗണന നിർത്തുക, ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് നൽകുക.

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി - 11, 14 വാർഡുകൾ കേന്ദ്രികരിച്ച് ഓടക്കുന്ന് അങ്ങാടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ കേരള കോൺഗ്രസ് നേതാവ് കെ.കെ.കുര്യൻ ഉദ്ഘാടനം ചെയതു.ഒ.പി.ഉണ്ണി അദ്ധ്യക്ഷം വഹിച്ചു.ടി.കെ.അരവിന്ദാക്ഷൻ, പി.ഉല്ലാസ് കുമാർ, പി.സി.അബ്ദുൾ അസീസ് എ പി സജിത്ത്, പി വിനയകുമാർ , റഹിംമാസ്റ്റർ, വി കെ അഷറഫ്, എ സി ഗഫൂർ എന്നിവർ സംസാരിച്ചു. ടി.കെ. ബൈജു, സ്വാഗതവും, എ.കൃഷ്ണകുമാർ നന്ദിയും, പറഞ്ഞു.

Post a Comment

0 Comments