Ticker

6/recent/ticker-posts

ഹരിതവിദ്യാലയ അങ്കണമൊരുക്കി വേനപ്പാറ യു പി സ്കൂൾ


വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ കൃഷിയിടത്തിൽ നിന്നും വിളവെടുത്ത പച്ചക്കറികളുമായി അധ്യാപകരും വിദ്യാർഥികളും കൃഷി - വിദ്യാഭ്യാസ വകുപ്പുകളിലെ മേലധികാരികൾക്കൊപ്പം

ഓമശ്ശേരി :
കൃഷിഭവൻ്റെ പോഷകത്തോട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി മികച്ച ജൈവ പച്ചക്കറി കൃഷിയിടവും ജൈവവൈവിധ്യ പാർക്കുമൊരുക്കി ഹരിത വിദ്യാലയ അങ്കണം സൃഷ്ടിച്ച വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, കൃഷി - വിദ്യാഭ്യാസ വകുപ്പുകളിലെ മേലധികാരികൾ സന്ദർശിച്ചു.

കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീവിദ്യ എം കെ കൃഷി ഓഫീസർ ടിൻസി ടോം മുക്കം ഉപജില്ലാ നൂൺമീൽ ഓഫീസർ ശ്രീജിത്ത് എസ് എന്നിവരാണ് സ്കൂൾ കൃഷിയിടത്തിൽ സന്ദർശനം നടത്തിയത്.
വിദ്യാർഥികൾക്ക് പ്രയോജനകരമാംവിധം മാതൃകാപരമായി വളരെ മികച്ച രീതിയിൽ പഠനത്തോടൊപ്പം കൃഷി പരിസ്ഥിതി അറിവുകളും പകർന്നു നൽകിയ വിദ്യാലയമാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളെന്ന് സംഘം സാക്ഷ്യപ്പെടുത്തി.

പയർ വെണ്ട പച്ചമുളക്
പാവൽ വഴുതന ചോളം ഔഷധസസ്യങ്ങൾ 150 ലേറെ വൃക്ഷത്തൈകൾ മുളങ്കൂട്ടങ്ങൾ എന്നിവ വ്യത്യസ്ത പ്ലോട്ടുകളിൽ നട്ടുപരിപാലിക്കുന്ന അധ്യാപകരെയും വിദ്യാർഥികളെയും മറ്റു ജീവനക്കാരെയും സന്ദർശകസംഘം അഭിനന്ദിച്ചു.
വിപുലമായ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീവിദ്യ എം കെ നിർവഹിച്ചു.
കൃഷി ഓഫീസർ ടിൻസി ടോം നൂൺമീൽ ഓഫീസർ ശ്രീജിത് എസ് പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യു ഷാനിൽ പി എം സുനീഷ് ജോസഫ് ശില്പ ചാക്കോ പാചക തൊഴിലാളികളായ ഗിരിജ, പാർവതി വിദ്യാർഥി പ്രതിനിധി നിയ പി  എന്നിവർ പ്രസംഗിച്ചു.
വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പാചകത്തിനായി ഉപയോഗപ്പെടുത്തുന്നു.

Post a Comment

0 Comments