താമരശ്ശേരി:
ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും അറബിക് കലാമേളയിലും ശാസ്ത്ര മേളയിലും ഉന്നതവിജയവും നേടിയ കുട്ടികളെ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി വിനോദ് ഉദ്ഘാടനം ചെയ്തു.എ ടി ഹാരിസ് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ സീന സുരേഷ് ട്രോഫികളും സ്കൂൾ മാനേജർ പി സി അഷ്‌റഫ് സമ്മാനങ്ങളും വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ കെ കെ മുനീർ,കെ കെ അപ്പുക്കുട്ടി,കെ സി ബഷീർ,സി ബാലൻ,കെ ആർ ബിജു,കെപി മുഹമ്മദ്,പ്രസീന,പി സിനി,വി ഹാജറ,കെ ജാസ്മിൻ,യു എ ഷമീമ,പി ജിഷ,സൂര്യമോൾ എന്നിവർ സംസാരിച്ചു.
0 Comments