തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനം അശാസ്ത്രീയവും അപാകത നിറഞ്ഞതുമാണ് എന്ന് തിരുവമ്പാടി പഞ്ചാത്ത് യുഡിഎഫ് കമ്മിറ്റി കുറ്റപ്പെടുത്തി.
തിരുവമ്പാടി: ഇപ്പോൾ നടത്തിയ അതിർത്തി പുനർനിർണയ പെടുത്തിയപ്പോഴുള്ള വാർഡുകൾ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും സുതാര്യവും സത്യസന്ധവും കാര്യക്ഷമമായി നടത്തുന്നതിന് പര്യാപ്തമല്ലെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി ചില വാർഡുകളുടെ ദൈർഘ്യം 12 കിലോമീറ്റർ വരുന്നു എന്നുള്ളത് ഈ അപാകതയ്ക്ക് ഉദാഹരണമാണ്.
നിർണയിച്ച അതിർത്തികൾക്ക് പുറത്തുള്ള നിരവധി വോട്ടർമാരെ ചില വാർഡുകളിലേക്ക് രാഷ്ട്രീയ താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടി ചേർത്തതായി കാണാൻ കഴിയും.
തിരുവമ്പാടി പഞ്ചായത്ത് വാർഡ് വിഭജനത്തിലെ അപാകതകൾ എത്രയും വേഗം പരിഹരിച്ച് അതിർത്തി പുനർനിർണയം രൂപത്തിൽ എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
അപാകതകൾ പരിഹരിച്ച് കിട്ടുന്നതിനുവേണ്ടി യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായി പോരാട്ടം നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി
മാർച്ച് ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മനോജ് വാഴപ്പറമ്പിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മോയിൻ കാവുങ്കൽ, ഷിനോയ് അടക്കാപ്പാറ, ഷിജു ചെമ്പനാനി, ഷൗക്കത്ത് കൊല്ലളത്തിൽ, ജിതിൻ പല്ലാട്ട്, രാജു അമ്പലത്തിങ്കൽ, ലിസി മാളിയേക്കൽ, അസ്കർ ചെറിയമ്പലം,ഹനീഫ ആച്ചപറമ്പിൽ , ടോമി കൊന്നക്കൽ, ടി.എൻ സുരേഷ്, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, ഷൈനി ബെന്നി, ഗിരീഷ് കുമാർ കല്പ്പകശേരി, മറിയാമ്മ ബാബു, ഷെറിന കിളിയണ്ണി , പി.എം മുജീബ് റഹ്മാൻ , ബെന്നി മനത്താനത്ത് പ്രസംഗിച്ചു.
0 Comments