Ticker

6/recent/ticker-posts

എൽ. ഡി. എഫ് പരപ്പൻപൊയിലിൽ സായാഹ്ന ധർണ്ണ നടത്തി.



താമരശ്ശേരി : താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അഴിമതി അവസാനിപ്പിക്കുക, പഞ്ചായത്ത്‌ ഭരണസമിതി എൽ.ഡി. എഫ് മെമ്പർമാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്ന മുദ്രവാക്യമുയർത്തി എൽ. ഡി. എഫ് നേതൃത്വതിൽ പരപ്പൻപൊയിലിൽ നടത്തിയ സായാഹ്ന ധർണ്ണ കണ്ടിയിൽ മുഹമ്മദ്‌ ഹാജി ഉദ്ഘാടനം ചെയ്തു.

എ സി ഗഫൂർ അധ്യക്ഷത വഹിച്ചു എൽ. ഡി. എഫ് നേതാക്കളായ ടി കെ അരവിന്ദാക്ഷൻ മാസ്റ്റർ, എ പി സജിത്ത്, പി സി അബ്ദുൽ അസീസ്, പി വിനയകുമാർ, വി കെ അഷ്‌റഫ്‌, പി ഉല്ലാസ് കുമാർ, ടി കെ ബൈജു, പി കെ മൊയ്‌ദീൻക്കുട്ടി, പി ടി അഹമ്മദ്ക്കുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു. ഒ എം സുധീർകുമാർ സ്വാഗതവും ഒ പി ഉണ്ണി നന്ദിയും പറഞ്ഞു.

Post a Comment

0 Comments