താമരശ്ശേരി: കൊടുവള്ളി ബ്ലോക്കിലെ അക്ഷയ സെന്ററുകളുടെ കൂട്ടായ്മയായ അക്ഷയ പ്രോഗ്രസീവ് മിഷന്റെ നേതൃത്വത്തിൽ അക്ഷയ ജീവനക്കാർക്ക് വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെ ട്രെയിനിങ് നടത്തി.
എഴുപത് വയസ്സ് കഴിഞ്ഞ വയോജനങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് പ്രാബല്യത്തിൽ വരുത്തണമെന്നും അല്ലാത്ത പക്ഷം വ്യാജ കേന്ദ്രങ്ങളിൽ നിന്നും ഇൻഷുറൻസ് കാർഡ് എടുത്ത് ചികിത്സ കിട്ടാതെ വഞ്ചിക്കെപ്പെടുന്ന സഹചര്യം ഉണ്ടെന്നും ട്രെയിനിങ് ക്യാംപ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ പ്രസ്താവിച്ചു.
ട്രെയിനിംഗ് പ്രോഗ്രാമിന് ജിതിൻ രാജ് (ആധാർ അഡ്മിൻ), അനീസ് (ഫുഡ് സേഫ്റ്റി ഓഫീസർ), രേഖ (ബ്ലോക്ക് കോ -ഓർഡിനേറ്റർ), ഭാരവാഹികളായ യു. പി. ഷറഫുദ്ധീൻ, ജിനേഷ് ജോസ് എം, സജിത്ത് എൻ. പി, എം. പി. സി. ജംഷിദ്, ജിഫിൻ ജോർജ് , അലി ഫായിസ്,സഫീദ , റോഷ്‌ന, അബു മാസ്റ്റർ ,നാസർ അടിവാരം തുടങ്ങിയവർ നേതൃത്വം നൽകി
0 Comments