ഓമശ്ശേരി :
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും പൂർണ്ണവളർച്ചയെത്തിയതും കുലച്ചതുമായ അറുപതോളം വാഴകൾ നശിച്ചതായി പരാതി.
ഓമശ്ശേരി പഞ്ചായത്തിലെ വെണ്ണക്കോട്ട് യുവ കർഷകനായ പാടശ്ശേരി ഉനൈസിൻ്റെ ഉടമസ്ഥതയിലുള്ള മഞ്ചേരി കുള്ളൻ ഇനത്തിൽപ്പെട്ട വാഴകളാണ് നശിച്ചുപോയത്.
മുപ്പതിനായിരം രൂപയോളം നഷ്ടമുണ്ടായതായും നഷ്ടപരിഹാരത്തിന് കൃഷിഭവനുമായി ബന്ധപ്പെടുമെന്നും ഉനൈസ് പറഞ്ഞു.
ഫോട്ടോ: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും നശിച്ച വെണ്ണക്കോട് ഉനൈസിൻ്റെ വാഴത്തോട്ടം.
0 Comments