Ticker

6/recent/ticker-posts

വിദ്യാർത്ഥികളെ ആദരിച്ചു.



കൂടരഞ്ഞി :
ആർട്ടാലിയ സോണൽ അസ്മി ഫെസ്റ്റിൽ വിജയിച്ച കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് സ്കൂളിലെ  വിദ്യാർത്ഥികളെ ആദരിച്ചു.

കെ.ഐ.സി.  എസ് പ്രസിഡണ്ടും അസ്മി കോഡിനേറ്ററുമായ ഷിഹാബുദ്ദീൻ കോപ്പിലാക്കലിൻ്റെ
അധ്യക്ഷതയിൽ പ്രശസ്ത ഗാന രചയിതാവ് കൂമ്പാറ ബേബി സാർ
ഉദ്ഘാടന കർമ്മവും കുട്ടികൾക്കുള്ള
ഉപഹാര സമർപ്പണവും നിർവ്വഹിച്ചു.

ചടങ്ങിൽ അലിഫ് പി.ടി.എ പ്രസിഡണ്ട്
അബ്ദുൽ സലീം മരവെട്ടിക്കൽ, നസീർ 
തടപറമ്പിൽ, ദാറുൽ ഉലും പി. ടി .എ പ്രസിഡണ്ട് രമേഷ് കൂടരഞ്ഞി, ഫസീല ടീച്ചർ, അൻസാർ പുറമഠത്തിൽ, ' മുഹ്സിന ജാബിർ, ജംസ്ന ഹംസ, റെജീന, എന്നിവർ ആശംസകൾ അറീയിച്ചു.

അലിഫ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ
പ്രസീന സുരേന്ദ്രൻ സ്വാഗതവും, എം.പി.ടി.എ.പ്രസിഡണ്ട് റംഷീന കൂടരഞ്ഞി നന്ദിയും പറഞ്ഞു.

Post a Comment

0 Comments