താമരശ്ശേരി :
താമരശ്ശേരിഗവ: താലൂക്ക് ആശുപ്പത്രിയിൽ പ്രവർത്തിക്കുന്ന ഡയാലീസ് സെന്ററിൽ ലിഫ്റ്റ് സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് താമരശ്ശേരി യൂണിറ്റ് സുന്നി യുവജന സംഘം കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രിയിലെ ഡയാലീസ് സെന്ററിൽ ലീഫ്റ്റില്ല. ഡയാലീസ് രോഗികൾ ദുരിതത്തിൽ.
വൈകുന്നേരമായാൽ വളണ്ടിയേഴ്സ് സ്ഥലത്തില്ലാത്തപ്പോൾ അവിടെ വരുന്ന രോഗികളുടെ സഹായത്തിന്നാരുമില്ല.
വൃക്കരോഗം ബാധിച്ച് അവശതയിൽ എത്തിയ വരെ മേലോട്ട് കൊണ്ട് വരാനും. താഴേക്കിറങ്ങാനും ബന്ധുക്കൾ ഏറെ വിഷമിക്കുന്നു.
ഡയാലിസ് കഴിഞ്ഞിറങ്ങുന്ന ചിലരുടെ കൂടെ ബന്ധുക്കൾ ഉണ്ടാകാറില്ല.
അത്തരക്കാർ ഏറെ ക്ലേശിച്ചാണ് റാമ്പുകൾ ചവിട്ടി താഴെ എത്തുന്നത്. രാത്രിയും. സേവനത്തിന് ആരെങ്കിലും വന്നാൽ രോഗികൾക്ക് ഏറെ ആശ്വാസം പകരുമായിരുന്നു. ലിഫ്റ്റില്ലാത്തതും ബുദ്ധിമുട്ടിന് ആക്കം കൂട്ടുന്നു. ബന്ധപ്പെടവർ ഈ വിഷയത്തിൽ ഇടപെടേണ്ടിയിരിക്കുന്നു.
നിലവിൽ പതിനൊന്ന് ബെഡ്ഡാണിവിടെ യുള്ളത്.
യോഗത്തിൽ ഹാരിസ് ഹിശാമി, റഷീദ് ഒടുങ്ങാക്കാട്, അബ്ദുൽ ലത്തീഫ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ. ജനറൽ സെക്രട്ടറി സുബൈർ
പ്രസി.. നാസർ മാണികുളം
ഫിനാൻസ് സെക്രട്ടറി ഷാദിൽ. വൈസ് പ്രസിഡണ്ടുമാർ
മുഹമ്മദലി.
നാസിറുദ്ദീൻ എന്നിവർ സംബന്ധിച്ചു.
0 Comments