Ticker

6/recent/ticker-posts

ജെ.സി.ഐ താമരശ്ശേരി ടൗൺ ചാപ്റ്ററിന് മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരംലഭിച്ചു.



താമരശ്ശേരി :
ജൂനിയർ ചേംബർ ഇന്റർനാഷണൽ താമരശ്ശേരി ടൗൺ ചാപ്റ്ററിന് കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്  വിഭാഗത്തിൽ മികച്ച പ്രവർത്തനത്തിനുള്ള പുരസ്ക്കാരം ലഭിച്ചു.

കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ ഉൾപ്പെടുന്ന മേഖല 21 ന്റെ വാർഷിക കോൺഫറൻസിൽ മേഖലാ അദ്ധ്യക്ഷൻ രാകേഷ് നായരിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി.
ചാപ്റ്റർ പ്രസിഡന്റ് അഡ്വക്കറ്റ് രതീഷ് പി.എം, സെക്രട്ടറി ബേസിൽ പി സജു എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്ക്കാരം.

2025 വർഷത്തിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ബേസിൽ പി സജു, സെക്രട്ടറി സി. എ അബ്ദുൾ ഷമീം എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് നവംബർ 12 ചൊവ്വാഴ്ച താമരശ്ശേരിയിൽ നടക്കും. പതിയ അംഗങ്ങളുടെ ഇൻഡക്ഷനും തദവസരത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്- 8891841931

നൂറ്റി ഇരുപത്തിനാലോളം രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന യുവാക്കളുടെ സന്നദ്ധ സംഘടനയാണ് ജൂനിയർ ചേംബർ ഇന്റർനാഷണൽ.

Post a Comment

0 Comments