താമരശ്ശേരി:
താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗം ഓവറോൾ കിരീടം കരസ്ഥമാക്കിയ അൽഫോൻസ നഴ്സറി & എൽ.പി സ്കൂളിലെ കുട്ടികളെയും അവരെ അതിനായി ഒരുക്കിയ അദ്ധ്യാപകരെയും പി.റ്റി.എ. ആദരിച്ചു.
പ്രവർത്തിപരിചയ മേളയിലും കലോത്സവത്തിലും, പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത്.
ആദരിക്കൽ ചടങ്ങ് സ്കൂൾ മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയറുമായ മദർ ആനീസ് എസ്.എ. ബി.എസ്. ഉദ്ഘാടനം ചെയ്തു. പി. റ്റി.എ. പ്രസിഡൻ്റ് ശ്രീ. സലിം ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്. എം. സിസ്റ്റർ സ്റ്റെല്ല മരിയ എസ്. എ. ബി. എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ജോൺസി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പി. റ്റി.എ വൈസ് പ്രസിഡന്റ് ശ്രീമതി. അമൃത സ്വാഗതവും ശ്രീ. രതീഷ് നന്ദിയും പറഞ്ഞു. സമ്മാനാർഹരായ കുട്ടികൾക്ക് പി. റ്റി. എ. യുടെ വക മെമൻ്റോയും സ്‌കൂളിന് ട്രോഫിയും നൽകി.
0 Comments