കൂടരഞ്ഞി : കൊടിയത്തൂർ 07/11/24ന് സമാപിച്ച മുക്കം ഉപജില്ലാ കലോത്സവം നല്ല രീതിയിൽ സംഘടിപ്പിക്കുന്നതിലും,
വിദ്യാത്ഥികളുടെ മത്സരങ്ങളിലെ വിധി നിർണയത്തിലെ പരാതികളും,സമാപന ദിനത്തിൽ നടന്ന കയ്യാംകളിയും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക്‌കമ്മിറ്റി ആവിശ്യപ്പെട്ടു.
മുക്കം ഉപജില്ലാ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ട് സ്കൂളുകൾ ഒന്നാംസ്ഥാനം പങ്കിട്ടിട്ടുണ്ട്.
ഫ്‌ളൂട്ട്, കുച്ചുപിടി, ബ്യൂഗിൾ എന്നീ മത്സരങ്ങൾ പൂർത്തിയാക്കാത്തതും, ജഡ്ജിങ്ങിലെ പിഴവ് മൂലം ലഭിച്ച പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്കൂൾ ഒന്നാംസ്ഥാനത്ത് എത്തിയത് എന്ന പരാതി വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും ഭാഗത്തുനിന്നും ഉയർന്നു വന്നിട്ടുണ്ട് .
ഇങ്ങനെ എന്തെകിലും സ്കൂളിനോ, വിദ്യാർത്ഥികൾക്കോ പ്രത്യേക നേട്ടം ഉണ്ടാക്കുന്നതിന് വേണ്ടി സംഘാടകരോ, വിധികർത്താക്കളോ ഇടപെട്ടിട്ടുണ്ടോ എന്നും, അന്നേ ദിവസം നടന്ന സംഘർഷത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഇത്തരം കലോത്സവവേദികൾ തെറ്റായ പ്രവണതകളുടെ ഭാഗമാകാതെ സംരക്ഷിച്ചു നിർത്താൻ അദ്ധ്യാപകരും, വിദ്യാർത്ഥികളും,
രക്ഷിതാക്കളും ജാഗ്രതപുലർത്തണ മെന്നും ഡി വൈ എഫ് ഐ അഭ്യർത്ഥിച്ചു.
0 Comments