തിരുവമ്പാടി :
സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ നേതൃത്വത്തിലുള്ള ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസ് തിരുനാൾ സമാപിച്ചു. കഴിഞ്ഞ 9 ദിവസങ്ങളായി നടന്നു വന്ന തിരുനാൾ ആഘോഷങ്ങളുടെ സമാപനമാണ് വിവിധ പരിപാടികളോടെ നടത്തിയത്.
വൈകുന്നേരം ദേവാലയത്തിൽ കുർബാനയും തുടർന്ന് ടൗൺ കപ്പേളയിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും നടത്തി.കപ്പേളയിലെ നൊവേനയ്ക്കു ശേഷം ദേവാലയത്തിലേക്ക് പ്രദക്ഷിണം തിരിച്ചെത്തിയപ്പോൾ ലദീഞ്ഞും സമാപന ആശിർവാദവും നടത്തി. സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു .
സമാപന ദിവസത്തെ തിരു കർമങ്ങൾക്ക് ഫാ.ഷെനീഷ് അഗസ്റ്റിൻ താന്നിക്കൽ നേതൃത്വം നൽകി.
ഇടവക വികാരി ഫാ. തോമസ് നാഗ പറമ്പിൽ, അസി. വികാരി ഫാ. ആൽബിൻ വിലങ്ങുപാറ, ട്രസ്റ്റിമാരായ തോമസ് പുത്തൻപുരയ്ക്കൽ, ബൈജു കുന്നുംപുറത്ത്, ജോഫി അലക്സ്, റിജേഷ് മങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.
0 Comments