Ticker

6/recent/ticker-posts

പ്രചാരണത്തിനിടെ കണ്ടുമുട്ടി സത്യൻ മൊകേരിയും പ്രിയങ്ക ഗാന്ധിയും; ഹസ്തദാനം നൽകി ആശംസകൾ നേർന്നു.



കൽപ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടുമുട്ടി എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും ​യു.ഡി.എഫിന്റെ ​പ്രിയങ്ക ഗാന്ധിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽവെച്ചാണ് ഇരു സ്ഥാനാർഥികളും കണ്ടുമുട്ടി സൗഹൃദം പങ്കിട്ടത്.

എരുമമുണ്ടയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സത്യന്‍ മൊകേരി സംസാരിക്കുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി ആ വഴിയെത്തിയത്.

 അകമ്പാടത്തെ കോര്‍ണര്‍ യോഗത്തിന് ശേഷം പോത്തുകല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയില്‍ വെച്ച് സത്യന്‍ മൊകേരിയെ കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

 വേദിയില്‍ സത്യന്‍ മൊകേരിയുടെ അടുത്തെത്തി അവര്‍ സൗഹൃദം പങ്കിട്ടു. പരസ്പരം ആശംസകള്‍ നേര്‍ന്നാണ് ഇരുവരും പിരിഞ്ഞത്.

Post a Comment

0 Comments