Ticker

6/recent/ticker-posts

ഉപജില്ലാ സ്കൂൾ കലോത്സവം വേനപ്പാറ യു പി സ്കൂളിന് ഇരട്ടക്കിരീടം.


മുക്കം ഉപജില്ലാ യു പി വിഭാഗം  കലാകിരീടം എ ഇ ഒ ദീപ്തി ടി യിൽ നിന്നും വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും അധ്യാപകരും വിദ്യാർഥികളും പി ടി എ ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങുന്നു.


ഓമശ്ശേരി :
കൊടിയത്തൂർ വെച്ചു നടന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് യു പി ജനറൽ വിഭാഗത്തിലും സംസ്കൃതോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പുകൾ ലഭിച്ചത് ചരിത്രനേട്ടമായി മാറി.


തുടർച്ചയായ രണ്ടാം വർഷമാണ് യു പി ജനറൽ വിഭാഗത്തിൽ 80 പോയിൻ്റ് നേടി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.
ചരിത്രത്തി ആദ്യമായി സംസ്കൃതോത്സവത്തിലും സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥാക്കി.
എൽപി വിഭാഗത്തിൽ 4-ാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലയം അറബി കലോത്സവത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സമാപന യോഗത്തിൽ വെച്ച്  മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തി. ടി യിൽ നിന്നും കലാകിരീടം പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ഷബ്ന എം എ , ബിജില സി കെ, ജിൽസ് തോമസ്, വിമൽ വിനോയി, സ്മിത മാത്യു, സിസ്റ്റർ ജെയ്സി,ബിജു മാത്യു ഷാനിൽ പി.എം , സിന്ധു സഖറിയ ,എബി തോമസ്, പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ, എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് വിദ്യാർഥി പ്രതിനിധികളായ ഹന ഫാത്തിമ, അബീറ മറിയം, ഹദീജ മുഫ്ലിഹ ,വൈഷ്ണവ് ഹരി, റിയോൺ പ്രവീൺ ,ഇൻഷ കെ , ആഗ്ന യാമി എന്നിവരും വിജയികളായ മറ്റു വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ഏറ്റുവാങ്ങി.

Post a Comment

0 Comments