Ticker

6/recent/ticker-posts

കുടിവെള്ളം മലിനമായതായി പരാതി.



തിരുവമ്പാടി :
മറിയപ്പുറം -  പാച്ചൻകുന്ന് കുടിവെള്ള പദ്ധതി കുളത്തിലേക്ക് തിരുവമ്പാടി എസ്റ്റേറ്റിൽ നിന്നുള്ള മലിനജലം ഒഴുകിവന്നു മലിനമാകുന്നതായി പരാതി.

 മറിയപ്പുറം കോളനി പാച്ചംകുന്ന് എന്നിവിടങ്ങളിൽ നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ളമാണ് മലിനമായത്.

വർഷങ്ങളായി ഇങ്ങനെ വെള്ളം മലിനമാകുന്നതായി കഴിഞ്ഞ നവ കേരള സദസ്സിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ നവ കേരള സദസ്സിൽ നിന്നും തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് സെക്രട്ടറിക്ക് പരാതി അയക്കുകയും

അവിടെനിന്ന് സെക്രട്ടറി പരാതിക്കാരന് നിങ്ങളുടെ പരാതി
അന്വേഷിച്ച് വേണ്ടത് സ്വീകരിക്കാമെന്ന് മറുപടി ലെറ്റർ അല്ലാതെ മറ്റൊരു നടപടിയും പഞ്ചായത്ത് ഓഫീസിൽ നിന്നും സ്വീകരിച്ചിട്ടില്ല
10 മാസം മുമ്പ് ഈ ഒരു മറുപടി മാത്രമാണ് പഞ്ചായത്ത് അധികൃതരിൽ നിന്നും  ലഭിച്ചത്.
പിന്നെ ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നടന്നിട്ടില്ലെന്ന് കുടിവെള്ള പദ്ധതി പ്രസിഡൻറ്  യു. എം. മുഹമ്മദ് അറിയിച്ചു .

കഴിഞ്ഞദിവസം ഹെൽത്ത് ഇൻസ്പെക്ടർ വിവരമറിയിക്കുകയും ചെയ്തു .

 നടപടി സ്വീകരിക്കാത്ത പക്ഷം  കോളനി നിവാസികൾ ജില്ല കലക്ടർക്ക് പരാതി സമർപ്പിക്കുവാൻ ഒരുങ്ങുകയാണ്.

അമ്പതോളം കുടുംബങ്ങൾ ഇപ്പോൾ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് അടുത്ത് നിന്ന് വെള്ളം ശേഖരിക്കുവാൻ  നിർവാഹമില്ല എന്ന് ഇവർ പറഞ്ഞു.

Post a Comment

0 Comments