Ticker

6/recent/ticker-posts

‘അമ്മ’ഓഫിസിൽ കേരള പിറവി ആഘോഷം; സംഘടന തിരിച്ച് വരുമെന്ന് സുരേഷ് ഗോപി.




‘അമ്മ’ സംഘടന തിരിച്ച് വരുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.
‘അമ്മ’യിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും അതിനുള്ള തുടക്കം താൻ കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാവരെയും തിരിച്ച് കൊണ്ട് വരും. മോഹൻലാലുമായി ചർച്ച നടത്തിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം കേരളപിറവി ദിനത്തോടനുബന്ധിച്ച് ‘അമ്മ’ ഓഫിസിൽ കുടുംബ സംഗമം നടക്കും. സുരേഷ് ഗോപി ‘അമ്മ’ ഓഫിസിലെത്തി. മമ്മൂട്ടി ഉൾപ്പടെയുള്ള നടൻമാർ ആഘോഷത്തിന്റെ ഭാഗമാകും. ‘അമ്മ’ സംഘടന തിരിച്ചു വരവിലേക്ക് തയ്യാറെടുക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് ആഘോഷം.

പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചതോടെ ‘അമ്മ’ സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടിയും നടന്നിരുന്നില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദീഖ് രാജി വച്ചതിനു പിന്നാലെയാണ് പതിനേഴംഗ എക്സിക്യൂട്ടീവ് ഒന്നടങ്കം ഒഴിഞ്ഞത്.

അഡ്ഹോക്ക് കമ്മിറ്റിക്കാണ് സംഘടനയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സംഘടനയുടെ നിയമാവലിപ്രകാരം നിലവിലുള്ള എക്സിക്യൂട്ടീവിലെ അംഗങ്ങൾ തന്നെയാകും അഡ്ഹോക് കമ്മിറ്റിയിലും ഉണ്ടാകുക. 2 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ ‘അമ്മ’ കണ്ടെത്തുമെന്ന് അറിയിച്ചിരുന്നു.

Post a Comment

0 Comments