താമരശ്ശേരി:
തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ വച്ച് പ്ലസ് ടു മുതൽ പി ജി വരെയുള്ള വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇൻറർജൻസ് ശില്പശാല സംഘടിപ്പിച്ചു.
അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പി കെ മുനീർ അധ്യക്ഷവഹിച്ചു. പ്രമുഖ എ ഐ പരിശീലകൻ സുഹൈർ സിറിയാസ് ക്ലാസിന് നേതൃത്വം നൽകി . സിദ്ദീഖ് കാരാടി, സി കെ യൂസഫ് മാസ്റ്റർ, കെ കെ അൻസാർ, ഉസ്മാൻ ചെമ്പ്ര, സി കെ ഇബ്രാഹിം, അലി തനിലത്ത്, കെ കെ ഹക്കീം,സി വി അഷ്റഫ്, ഇ കെ സലിം, സലാം ചെമ്പ്ര, അലി കാരാടി, ഷാജി വട്ടക്കുണ്ട്, എം പി സലാം, കെ കെ സുലൈമാൻ എന്നിവർ പങ്കെടുത്തു. എ ടി നജീബ് റഹ്മാൻ സ്വാഗതവും ഹിഷാം അജ്മൽ നന്ദിയും പറഞ്ഞു.
0 Comments