Ticker

6/recent/ticker-posts

സുരക്ഷിത വീട്‌: ഓമശ്ശേരിയിൽ ഭവന പുനരുദ്ധാരണത്തിന്‌ 41 ലക്ഷം രൂപ;നിർമ്മാണ പ്രവൃത്തികൾക്ക്‌ തുടക്കമായി.




ഓമശ്ശേരി: 
2024-25 വാർഷിക പ്രോജക്റ്റിലുൾപ്പെടുത്തി 'സുരക്ഷിത വീട്‌' പദ്ധതിയുടെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത്‌ ഭരണ സമിതി ഭവന പുനരുദ്ധാരണത്തിന്‌ വകയിരുത്തിയ 41 ലക്ഷം രൂപ ചെലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി.ജനറൽ വിഭാഗത്തിന്‌ 19 ലക്ഷം രൂപയും പട്ടിക ജാതി വിഭാഗത്തിന്‌ 22 ലക്ഷം രൂപയുമാണ്‌ നീക്കി വെച്ചത്‌.ജനറലിന്‌ അമ്പതിനായിരം രൂപ വീതവും പട്ടിക ജാതിക്ക്‌ ഒരു ലക്ഷം രൂപയുമാണ്‌ ഭവന പുനരുദ്ധാരണത്തിന്‌ നൽകുന്നത്‌.വിവിധ വാർഡുകളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ നിന്നും  തിരഞ്ഞെടുക്കപ്പെട്ട മാനദണ്ഡ പ്രകാരം അർഹരായ 38 പേർക്ക്‌ ജനറൽ വിഭാഗത്തിലും 22 പേർക്ക്‌ എസ്‌.സി.വിഭാഗത്തിലും സഹായം ലഭിക്കും.

ഗുണഭോക്താക്കൾ ഡിസംബർ 5 നകം പഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥൻ മുമ്പാകെ എഗ്രിമന്റ്‌ വെക്കണം.ഓണർഷിപ്പ്‌ സർട്ടിഫിക്കറ്റ്‌,വീടിന്‌ 8 വർഷത്തിൽ കൂടുതൽ കാലപ്പഴക്കം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്‌,ഗുണഭോക്താവിന്റെ പേരിലെടുത്ത 200 രൂപയുടെ മുദ്രപത്രം,റേഷൻ കാർഡിന്റേയും ആധാർ കാർഡിന്റേയും തിരഞ്ഞെടുപ്പ്‌ തിരിച്ചറിയൽ കാർഡിന്റേയും ഫോട്ടോ കോപ്പി,രണ്ട്‌ സെറ്റ്‌ പാസ്പോർട്ട്‌ സൈസ്‌ ഫോട്ടോ,വരുമാന സർട്ടിഫിക്കറ്റ്‌,ദേശസാൽകൃത ബാങ്കിൽ ഗുണഭോക്താവിന്റെ സ്വന്തം പേരിലെടുത്ത അക്കൗണ്ട്‌ പാസ്ബുക്കിന്റെ കോപ്പി,റഫ്‌ കോസ്റ്റ്‌ എസ്റ്റിമേറ്റ്‌ എന്നീ രേഖകൾ ജനറൽ വിഭാഗം എഗ്രിമന്റ്‌ വെക്കുമ്പോൾ പഞ്ചായത്തിൽ സമർപ്പിക്കണം.പട്ടിക ജാതി വിഭാഗം മേൽ രേഖകൾ കൂടാതെ ജാതി സർട്ടിഫിക്കറ്റ്‌,എസ്‌.സി.ഡവൽപ്‌മന്റ്‌ ഓഫീസിൽ നിന്നും നൽകുന്ന മുമ്പ്‌ ധനസഹായം ലഭിച്ചിട്ടില്ലായെന്ന സാക്ഷ്യപത്രം എന്നിവ കൂടി ഹാജരാക്കണം.ഡിസംബർ 31 നകം ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ്‌ ഭരണസമിതിയുടെ തീരുമാനം.നിർമ്മാണം തുടങ്ങുന്നതിന്‌ മുമ്പ്‌ ജനറൽ ഗുണഭോക്താക്കൾക്ക്‌ 25,000 രൂപയും എസ്‌.സി.ഗുണഭോക്താക്കൾക്ക്‌ 50,000 രൂപയും അഡ്വാൻസായി നൽകും.നിർമ്മാണം പൂർത്തീകരിച്ച്‌ പഞ്ചായത്ത്‌ ഓവർ സിയറുടെ വാല്യുവേഷൻ സർട്ടിഫിക്കറ്റ്‌,മോണിറ്ററിംഗ്‌ സമിതിയുടെ റിപ്പോർട്ട്‌ എന്നിവ ഹാജരാക്കുന്ന മുറക്ക്‌ ഗുണഭോക്താക്കൾക്ക്‌ ബാക്കി തുകയും കൈമാറും.

പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഗുണഭോക്തൃ സംഗമത്തിൽ വെച്ച്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതവും പഞ്ചായത്തംഗം സൈനുദ്ദീൻ കൊളത്തക്കര നന്ദിയും പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ,നിർവ്വഹണ ഉദ്യോഗസ്ഥൻ വി.ഇ.ഒ ഹാഫിസ്‌ മുഹമ്മദ്‌,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,ഒ.പി.സുഹറ,എം.ഷീല,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,മൂസ നെടിയേടത്ത്‌,ബീന പത്മദാസ്‌,വി.ഇ.ഒ.ഉനൈസ്‌ അലി എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ 41 ലക്ഷം രൂപയുടെ ഭവന പുനരുദ്ധാരണ പദ്ധതിയുടെ ഉൽഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഗുണഭോക്താവിൽ നിന്ന് രേഖകൾ സ്വീകരിച്ച്‌ നിർവ്വഹിക്കുന്നു.

Post a Comment

0 Comments