ഓമശ്ശേരി:
സംരംഭക വർഷം 3.0 ന്റെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി സംരംഭകർക്കായി സംരംഭകത്വ പൊതു ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരും നിർജ്ജീവമായവ പുനരുജ്ജീവിപ്പിക്കാൻ താൽപര്യപ്പെടുന്നവരും സംരംഭങ്ങൾ തുടങ്ങി പരാജയപ്പെട്ടവരുമായ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നുള്ള മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം സംരംഭകർ അർദ്ധദിന ശിൽപശാലയിൽ പങ്കെടുത്തു.ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സംരഭക വർഷം 3.0 വിശദീകരിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,ബ്ലോക് പഞ്ചായത്ത് മെമ്പർ എസ്.പി.ഷഹന,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി എന്നിവർ സംസാരിച്ചു.ബ്ലോക് വ്യവസായ വികസന ഓഫീസർ ബിജി വിജയൻ,ബ്ലോക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ ജെമിൻ,എന്റർപ്രൈസ് ഡവലപ്‌മന്റ് എക്സിക്യൂട്ടീവ് കെ.വി.അമൃത എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.സംരംഭകത്വ പ്രാധാന്യം,സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ,ലൈസൻസ് നടപടികൾ,വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്ന സംരംഭകത്വ പദ്ധതികൾ,ബാങ്കിംഗ് ഇടപാടുകൾ തുടങ്ങിയവ ക്ലാസുകളിൽ വിശദീകരിച്ചു.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിച്ചതിന്റെ തുടർച്ചയായി 2023-24 സാമ്പത്തിക വർഷത്തിൽ സംരംഭക വർഷം 2.0 ആയും ആചരിച്ചിരുന്നു.ഈ സാമ്പത്തിക വർഷത്തെ തുടർ പ്രവർത്തനങ്ങളിൽ ലൈസൻസ്-ലോൺ-സബ്‌സിഡി മേളയും,സംരംഭകർക്കായി വിപണന മേളകളും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് സ്ത്രീ സംരംഭകർക്കായി പരിശീലന പരിപാടികളും ബോധവത്കരണ പരിപാടികളും പഞ്ചായത്ത് ഭരണസമിതി ആസൂത്രണം ചെയ്തിട്ടുണ്ട്.
ഫോട്ടോ:ഓമശ്ശേരിയിൽ സംരംഭകത്വ പൊതു ബോധവൽക്കരണ ശിൽപശാല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
0 Comments