ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നിയോജകമണ്ഡലങ്ങൾ (വാർഡ്) വിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കി.
ഇത് സംബന്ധമായ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ 3 വരെ സമർപ്പിക്കാം.
ഡിലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ കളക്‌ടർക്കോ നേരിട്ടും രജിസ്റ്റേർഡ് തപാലിലും ആക്ഷേപങ്ങൾ കൊടുക്കാം.
വിലാസം: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ് ഭവൻ പോസ്റ്റ്, തിരുവനന്തപുരം-695033, ഫോൺ-0471-2335030. രേഖകൾ ഉണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണമെന്ന്
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
0 Comments