Ticker

6/recent/ticker-posts

താമരശ്ശേരി അയ്യപ്പൻ വിളക്ക് ഡിസംബർ 21 ന് : 101 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.



താമരശ്ശേരി : 
അഖിലഭാരത അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ ആഭിമുഖ്യത്തിൽ  ഡിസംബർ 21ന് ശനിയാഴ്ച താമരശ്ശേരിയിൽ
നടത്തപ്പെടുന്ന 69-ാമത് അയ്യപ്പൻ വിളക്ക് മഹോത്സവം വിജയിപ്പിക്കുന്നതിന് വേണ്ടി 101 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു .

ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിൽ അയ്യപ്പ സേവാ സംഘം പ്രസിഡൻറ് ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു .

പി ശങ്കരൻ സ്വാമി അയ്യപ്പൻ്റെ  ഛായാചിത്രത്തിനു മുന്നിൽ നിലവിളക്ക് തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു.

നീലഞ്ചേരി ബാലകൃഷ്ണൻ നായർ,
വി. കെ പുഷ്പാംഗദൻ , കെ ശിവദാസൻ,
ശ്രീധരൻ മേലെപാത്ത് ,വി പി രാജീവൻ,
ഗിരീഷ് മൂന്നാംതോട്, വി പി ബാബുരാജ്,
ബബീഷ് എ കെ പ്രസംഗിച്ചു .
ഷിജിത്ത് കെ പി സ്വാഗതവും സുധീഷ് ശ്രീകല നന്ദിയും പറഞ്ഞു.

അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പാലക്കൊമ്പ് എഴുന്നള്ളിപ്പ് ഡിസംബർ 21 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ചാലപ്പറ്റ ശ്രീമഹാദേവ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കും .
കാരാടി , താമരശ്ശേരി ടൗൺ, ഭജനമഠം റോഡ് , ചുങ്കം വഴി കോട്ടയിൽ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും .

തുടർന്ന് പുലർച്ച വരെ അയ്യപ്പൻ വിളക്കുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകളും,  കെട്ടിയാട്ടവും  നടക്കും.

കെട്ടിയാട്ടത്തിന് തലയാട് സുധാകരൻ സ്വാമി നേതൃത്വം നൽകും.
അയ്യപ്പൻ വിളക്ക്  ദിവസം ഉച്ചയ്ക്ക് 
പ്രസാദഊട്ട്  കോട്ടയിൽ  ക്ഷേത്രത്തിനു സമീപമുള്ള ആനന്ദകുടീരത്തിൽ വെച്ച് നടക്കും.
ആഘോഷ കമ്മിറ്റി ഭാരവാഹികൾ
കെ ശിവദാസൻ - പ്രസിഡൻറ്
സുധീഷ് ശ്രീകല - ജനറൽ കൺവീനർ
വി പി രാജീവൻ - ട്രഷറർ

Post a Comment

0 Comments