Ticker

6/recent/ticker-posts

വാൽപ്പാറയിൽ അമ്മയുടെ കൺമുന്നിൽവെച്ച് ആറു വയസുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു.




ചെ​ന്നെ: 
തമിഴ്നാട്ടിലെ വാൽപ്പാറക്ക് സമീപം ആറുവയസുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. വാൽപ്പാറക്കടുത്തുള്ള ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളികളായ ഝാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്സര ഖാത്തൂർ ആണ് ദാരുണമായി മരിച്ചത്.

അമ്മയുടെ കൺമുന്നിൽ വെച്ചാണ് കുട്ടിയെ പുല ആക്രമിച്ചത്. അതിനു ശേഷം കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വനാതിർത്തിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 
മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.ഉച്ചക്ക് രണ്ടുമണിയോടെയാണ് നടുക്കുന്ന സംഭവം.

ചായ കുടിക്കാൻ തേയിലത്തോട്ടത്തിലൂടെ പോകുകയായിരുന്നു കുട്ടിയും അമ്മയും. അതിനിടെ തേയിലത്തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി മുന്നിലേക്ക് വരികയായിരുന്നു. അമ്മയുടെയും കുട്ടിയുടെയും കരച്ചിൽ കേട്ട് നാട്ടുകാരും തൊഴിലാളികളും ഓടിയെത്തി.

 ആദ്യഘട്ടത്തിൽ തേയിലത്തോട്ടത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് വനാതിർത്തിക്ക് സമീപം മൃതദേഹം കണ്ടെത്തിയത്.


Post a Comment

0 Comments