Ticker

6/recent/ticker-posts

കൊടുവള്ളി ബ്ലോക്ക് സൂപ്പർ എം.ആർ.എഫ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് കൈമാറി.




തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലായിരുന്ന സൂപ്പർ എം.ആർ.എഫ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് കൈമാറി.എം ആർ എഫ് അങ്കണത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ.എം അഷ്റഫ് മാസ്റ്റർ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


ബ്ബോക്ക് പ്രസിഡൻ്റ് കെ.എം അഷ്റഫ് മാസ്റ്ററിൽ നിന്നും എം.ആർ.എഫ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ ഏറ്റുവാങ്ങി.


ചടങ്ങിൽ ബിന്ദു ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി.കെ.എ അബ്ദു റഹിമാൻ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.എം രാധ കൃഷ്ണൻ മാസ്റ്റർ, ഹെലൻ ഫ്രാൻസിസ്, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്,ബാബു കളത്തൂർ,ബിജു എണ്ണാർമണ്ണിൽ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലയ്ക്കൽ, മുഹമ്മദലി കെ.എം, മേഴ്സി പുളിക്കാട്ട്, ബ്ലോക്ക് ബി ഡി ദ അബ്ദുറഹിം, അസി.സെക്രട്ടറി ബൈജു തോമസ്, എച്ച് ഐ മാരായ സുനീർ മുത്താലം, അയന എം എസ്, ആർ പി മാരായ അഷ്റഫ്, ലജുവന്തി തുടങ്ങിയവർ സംസാരിച്ചു,

Post a Comment

0 Comments