തിരുവമ്പാടി : കൂടരഞ്ഞി
മലയോര ഹൈവേയിലെ കൂടരത്തി - കക്കാടംപൊയിൽ റോഡിൽ വീട്ടിപ്പാറ പാലത്തിനു സമീപം ഇറക്കത്തിൽ കെഎസ്ആർ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവമ്പാടിയിൽ നിന്നും നിറയെ യാത്രക്കാരുമായി കക്കാടംപൊയിലിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് കൂടരഞ്ഞി വീട്ടിപ്പാറ പാലത്തിനു സമീപം ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെടുകയും ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ മതിലിൽ ഇടുപ്പിച്ചു നിർത്തുകയും ചെയ്തു.
പരിക്കേറ്റ യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments