Ticker

6/recent/ticker-posts

വയനാട് പാർലമെന്റ് മണ്ഡലം, തിരുവമ്പാടി അസംബ്ലി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.



തിരുവമ്പാടി :
വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ തിരുവമ്പാടി അസംബ്ലി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരുവമ്പാടിയിൽ ഉദ്ഘാടനം ചെയ്തു. 

മോദി സർക്കാർ ഭാരതത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശക്തമായ തിരിച്ചടിയാണ് നൽകിയത്. 

വയനാട് ഉപതെരെഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്ന് വി.ഡി സതീശൻ പറഞ്ഞു. ഭാരതത്തിന്റെ മത നിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പി യുമായി സി.പി.എം കേരളത്തിൽ രഹസ്യമായി രാഷ്ട്രീയ ബാന്ധവത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

 ഈ രഹസ്യ ധാരണ കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും ഭീഷണിയാണ്.

 കേന്ദ്ര-കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്ത് ആയിരിക്കും വയനാട് ഉപതെരെഞ്ഞെടുപ്പിൽ നടക്കുക എന്ന് വി.ഡി സതീശൻ പ്രസ്താവിച്ചു.


തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ കാസിമിന്റെ അധ്യക്ഷതയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എം.കെ രാഘവൻ എം.പി, പി.കെ ബഷീർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. കെ. പ്രവീൺ കുമാർ എൻ.കെ അബ്ദുറഹ്മാൻ, കേരളകോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അബ്രഹാം കുഴുമ്പിൽ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ചെറിയമുഹമ്മദ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, മുൻ ഡി.സി.സി പ്രസിഡന്റ്‌ കെ.സി അബു, ഡി.സി.സി ഭാരവാഹികളായ ബാബു പൈക്കാട്ടിൽ, സി.ജെ ആന്റണി, അന്നമ്മ മാത്യു, ആയിശക്കുട്ടി സുൽത്താൻ, കെ.എ ഖാദർ, പി.ജി മുഹമ്മദ്‌, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം ഹമീദ് തിരുവമ്പാടി, കെ.ടി മൻസൂർ, എം.ടി അഷ്‌റഫ്‌, ബോസ് ജേക്കബ്, ബി.പി റഷീദ്, അബ്ദു കൊയങ്ങോറൻ, സി.എ മുഹമ്മദ്‌, മാജുഷ് മാത്യൂസ്, ജോർജ് മങ്ങാട്ടിൽ, മില്ലി മോഹൻ, സണ്ണി കാപ്പാട്ടുമല, പി.വി മോഹൻലാൽ, സുഫിയാൻ ചെറുവാടി, ഷിനോയ് അടക്കാപ്പാറ പ്രസംഗിച്ചു.

Post a Comment

0 Comments