പാലക്കാട് : ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ സഹോദരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണ്ണൂർ കാരക്കാടുള്ള വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു.
ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിരുന്നപ്പോൾ അമ്മ അയൽവാസികളെ വിവരം അറിയിക്കുകയും തുടർന്ന് വാതിൽ തള്ളി തുറക്കുകയുമായിരുന്നു. അപ്പോഴാണ് തൂങ്ങിയ നിലയിൽ മകനെ കണ്ടത്. ഒറ്റപ്പാലം താലൂക്കിൽ ഓഫീസ് അസിസ്റ്റൻ്റായി ജോലി ചെയ്യുകയായിരുന്നു ഇയാൾ . പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 105
0 Comments