Ticker

6/recent/ticker-posts

മൂന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ചു; കൊച്ചിയിൽ ​പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ.





കൊച്ചി: മട്ടാ​ഞ്ചേരിയിൽ എൽ.കെ.ജി വിദ്യാർഥിയായ മൂന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച പ്ലേ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപികയായ സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. 

ചോദ്യങ്ങൾക്ക് ഉത്തരം പറയാത്തതിനാണ് അധ്യാപിക കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലി പരിക്കേൽപിച്ചത്.

കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ ശരീരത്തിലെ പാടുകൾ ശ്രദ്ധിച്ചത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. കുട്ടിയെ മർദിച്ച അധ്യാപികയെ സസ്​പെൻഡ് ചെയ്തതായി സ്ഥാപന അധികൃതർ അറിയിച്ചിരുന്നു.

Post a Comment

0 Comments