Ticker

6/recent/ticker-posts

വയറും മനസ്സും നിറച്ച് മൊഹബത്ത് കി ദൂക്കാൻ.



കൊടുവള്ളി :
കൊടുവള്ളി സബ്ജില്ലാ സ്കൂൾ കലോത്സവം മൂന്ന് ദിവസമായി ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ അരങ്ങേറി.

ഒക്ടോബർ 28 , 29, 30 തിയ്യതികളിലായി നടന്ന കലോത്സവത്തിൽ എല്ലാവരുടെയും വയറും മനസ്സും നിറച്ചാണ് മൊഹബത്ത് കി ദൂക്കാൻ എന്ന ഊട്ടുപുര ആളുകളെ പറഞ്ഞയച്ചത്.

മൂന്നുദിവസമായി ഏകദേശം ഇരുപതിനായിരം പേരാണ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയത്.മടവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് ചെയർപേഴ്സണും ചക്കാലക്കൽ ഹയർ സെക്കൻഡറി അധ്യാപകൻ കെ.രഞ്ജിത്ത് കൺവീനറും ആയ ഭക്ഷണ കമ്മിറ്റിയാണ് ഊട്ടുപുരയിൽ ഭക്ഷണമൊരുക്കിയത്.

മൂന്നു ദിവസവും പാൽപ്പായസം ഉൾപ്പെടെ വിഭവ സമൃദ്ധമായ സദ്യയാണ് ഇവിടെ നൽകിയത്.

കൂടാതെ ദീപാവലി മധുരവും നൽകി.ജില്ലാ കലോത്സവ വേദിയോട് കിടപിടിക്കുന്ന രീതിയിലുള്ള നേതൃപാടവമാണ് ഇവിടെ ഉണ്ടായിരുന്നത് എന്ന് കൊടുവള്ളി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് വന്ന വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഒരേ മനസ്സോടുകൂടി പറയുന്നു.

മടവൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. സന്തോഷ് മാസ്റ്റർ,ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ മാനേജർ പി. കെ. സുലൈമാൻ മാസ്റ്റർ,മടവൂർ എ .യു .പി.എസ്. മുൻ പ്രധാന അധ്യാപകൻ എം. അബ്ദുൽ അസീസ് , ഹസനിയ എ.യു.പി.എസ്. മുൻ പ്രധാന അധ്യാപകൻ ചോലക്കര മുഹമ്മദ് മാസ്റ്റർ,സുബൈർ വി.കെ.,പി.സി മുഹമ്മദ്, പി.പി ഇസ്മയിലിൻ്റെ നേതൃത്വത്തിലുള്ള Mec 7 ആരാമ്പ്രം എന്നിവരുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഈ കൂട്ടായ്മയിൽ അണിനിരന്നു.ദേവദാസ് പാറങ്ങാട്ട് കക്കോടിയാണ് സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിയത്. എല്ലാ ദിവസവും കുടുംബശ്രീ പ്രവർത്തകരും ഫോറസ്ട്രി ക്ലബ്‌ അംഗങ്ങളും ഭക്ഷണ വിതരണത്തിനായി മുൻ നിരയിൽ ഉണ്ടായിരുന്നു. കെ.പി.എസ്.ടി.എ. എന്ന അധ്യാപക സംഘടനയാണ് ഭക്ഷണ കമ്മിറ്റിയ്ക്ക് നേതൃത്വം കൊടുത്തത്.പി. എം.ശ്രീജിത്ത്,ഷക്കീല വി,സിജു പി., ബെന്നി ജോർജ്, ജിലേഷ് കാവിൽ, ജസീർ കെ.കെ,ജ്യോതി ഗംഗാധരൻ, നവനീത് മോഹൻ,നീരജ് ലാൽ, ദീപ. കെ. ,ഷഫീഖ്. പി, എൻ.പി. മുഹമ്മദ്‌, റിയാസ് അടിവാരം, അബ്ദുൽ ലത്തീഫ്. എം. സി.യൂസഫ്,ഫൈസൽ.പി. പി, സഹീർ. പി. സി.എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments