Ticker

6/recent/ticker-posts

കൊടുവള്ളി ഉപജില്ലാതല പാചക മത്സരം സംഘടിപ്പിച്ചു.



കൊടുവള്ളി:  പ്രധാനമന്ത്രി പോഷൻ പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സ്കൂൾ പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച പാചക മത്സരം പങ്കാളിത്തം കൊണ്ടും രുചി വൈവിധ്യത്താലും ശ്രദ്ധേയമായി. മാനിപുരം എ.യു.പി സ്കൂളിൽ വെച്ചു നടന്ന മത്സരത്തിൽ 24 പാചക തൊഴിലാളികൾ  പങ്കെടുത്തു. 

എ എൽ പി സ്കൂൾ എരവന്നൂർ റഷീദ ഒന്നാം സ്ഥാനവും, മാനിപുരം എ.യു പി സ്കൂളിലെ പ്രസന്ന രണ്ടാം സ്ഥാനവും, ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അൻവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
'
 പച്ചക്കറികളും ഇലകളും നാട്ടു കാർഷികോത്പനങ്ങളും ഉൾപ്പെടെ ഉപയോഗിച്ചാണ് മത്സരാർത്ഥികൾ വിഭവങ്ങൾ ഒരുക്കിയത്. രുചിക്കൂട്ടിനൊപ്പം പോഷക സമൃദ്ധിയും പരിഗണിച്ചായിരുന്നു വിധി നിർണയം. 

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് മത്സരം സംഘടിപ്പിച്ചത്.  

പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.   കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ.സി.പി അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു . ഡിവിഷൻ കൗൺസിലർ അഷറഫ് ബാവ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല നൂൺ മീൽ ഓഫീസർ  വിമൽകുമാർ, ജൂനിയർ സൂപ്രണ്ട് ലാൽജിത്കുമാർ, മാനിപുരം എ.യു.പി സ്കൂൾ പ്രധാന അധ്യാപിക കെ സതി, അബ്ദുൾ നാസർ, അബ്ദുൽ റഷീദ്, എ . വി ബീന,പിടിഎ പ്രസിഡണ്ട് ലിനീഷ്, എം പി ടി എ പ്രസിഡൻറ് റാബിയ, സ്റ്റാഫ് സെക്രട്ടറി പി പ്രമീള, എസ്.ആർ.ജി കൺവീനർ പി സിജു, ജിജീഷ് കുമാർ, ടി. കെ ബൈജു, പി പി ധനുപ് ,തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments