താമരശ്ശേരി:
തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മ ആറാം വാർഷികത്തിൻ്റെ ഭാഗമായി മരുപ്പച്ച പുസ്തകം പ്രകാശനം മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി ദാവൂദ് തണൽ രക്ഷാധികാരി അലി കാരാടിക്ക് നൽകി നിർവ്വഹിച്ചു.
വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വാവാട് മുഹമ്മദ് ഹൈത്തമി ഉസ്താദ് ഉത്ഘാടനം ചെയ്തു.
സി.കെ.യൂസുഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു എഡിറ്റർ എൻ.പി സൈതലവി പുസ്തകം പരിചയപ്പെടുത്തി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി അയ്യൂബ്ഖാൻ, മഹല്ല് കമ്മിറ്റി പ്രസിഡണ്ട് മോയിൻകുട്ടി ഹാജി, ഡോ.കെ.അബ്ബാസ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി.വി.എം ശരീഫ്, അബ്ദുൽ മജീദ് മാസ്റ്റർ, എ.പി.ഹംസ മാസ്റ്റർ, കെ.കെ.അബ്ദുൽ റഷീദ്, ഉസ്മാൻ പി.ചെമ്പ്ര, ടി.നജീബുറഹിമാൻ, കെ.കെ.അൻസാർ ആശംസകൾ നേർന്നു.
കേലോ ഇന്ത്യാ വുമൺസ് ലീഗ് ജേതാവ് ഫാത്തിമ ഷൈക്കയെ ശ്രീ.ദാവൂദും മറ്റ് ഉപഹാരങ്ങൾ അലി തനിയലത്ത്, സി.കെ.ഇബ്രാഹിം എന്നിവരും കൈമാറി . പി.കെ.മുനീർ സ്വാഗതവും ഹിഷാം അജ്മൽ നന്ദിയും പറഞ്ഞു
സി.വി.അഷ്റഫ്, സലാം ചെമ്പ്ര, എം.പി.സലാം, എ.കെ.നിസാം, ഒ.കെ.നാസർ, സി.എ.സലാം, സി.വി.റഷീദ്, കെ.സക്കീർ ,ടി. അനീസ് ,സി കെ മുനീർ, ഹഖീം കാരാടി, എ.ടി.ഷൗക്കത്തലി, എം.പി. സാഹിർ, കെ.സി.അബൂബക്കർ സിദ്ധീഖ്നേതൃത്തം നൽകി.
0 Comments