ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പു നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ടീമിന് സ്വീകരണം നൽകി.
ഓമശ്ശേരി :
നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന മുക്കം ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ യുപി വിഭാഗത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിന് ആദ്യ ഓവറോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം ലഭിച്ചു.
ഉപജില്ലാ മേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികളും എ ഗ്രേഡോടെ മികച്ച വിജയം കരസ്ഥമാക്കി.
ഓവറോൾ ചാമ്പ്യൻഷിപ്പു നേടിയ വിദ്യാർഥികൾക്കും പരിശീലനം നൽകിയ അധ്യാപകരായ ഷബ്ന എം എ ,അഞ്ജു മാത്യുവിനും സ്കൂളിൽ സ്വീകരണം നൽകി.
സ്വീകരണ യോഗം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷബ്ന എം എ , ബിജു മാത്യു, വിമൽ വിനോയി,സിബിത പി സെബാസ്റ്റ്യൻ, അനു ജോണി, വിനിജോർജ്, ജിഷിതബിജു ,സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു .
ചടങ്ങിൽ വെച്ച് പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂൾ പാചക തൊഴിലാളികൾക്കു വേണ്ടി സംഘടിപ്പിച്ച പാചക മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ പാർവതി, ഗിരിജ എന്നിവരെ ആദരിച്ചു.
0 Comments