Ticker

6/recent/ticker-posts

ഇ പി ഐ പി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സംരഭം തുടങ്ങാൻ അരലക്ഷം രൂപ ധനസഹായം നൽകി.




തിരുവമ്പാടി: 
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഇ പി ഐ പി (അതിദരിദ്രർ)ലിസ്റ്റിൽ ഉൾപ്പെട്ട സുനേഷ് പള്ളിയാലിൽ,
ആരിഫ താന്നിക്കോട്ടുച്ചാലിൽ,
റഹിയാനത്ത് അഞ്ചുക്കണ്ടത്തിൽ എന്നിവർക്ക് സംരംഭം തുടങ്ങാൻ വേണ്ടി ധനസഹായം നൽകി.

 ഓരോരുത്തർക്കും  50,000 രൂപയുടെ  ചെക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ കൈമാറി. 
കുടുംബശ്രീ ജില്ലാ മിഷൻ ഉജ്ജീവനം പദ്ധതിയിലാണ് സഹായം നൽകിയത്. 

സി സി എസ് ചെയർ പേഴ്സൺ 
പ്രീതി രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹ്മാൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജു അമ്പലത്തിങ്കൽ,
ലിസി മാളിയേക്കൽ,
പഞ്ചായത്തംഗങ്ങളായ കെ.എം മുഹമ്മദലി, അപ്പു കോട്ടയിൽ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, വി ഇ ഒ റഫ്ന ഇ.കെ, 
സി ഡി എസ് അംഗം
 റീന ടോമി,
ജില്ലാമിഷൻ ബ്ലോക്ക് കോർഡിനേറ്റർ നിഷ, സി ആർ പി നമിത, സിഡിഎസ് അക്കൗണ്ടന്റ് സോണിയ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments