Ticker

6/recent/ticker-posts

എ.എം.അഹമ്മദ്‌ കുട്ടി ഹാജിയുടെ വിയോഗത്തിൽ അനുശോചിച്ചു.




ഓമശ്ശേരി:
മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവായിരുന്ന പൂളപ്പൊയിൽ എ.എം.അഹമ്മദ്‌ കുട്ടി ഹാജിയുടെ നിര്യാണത്തിൽ ആലിൻതറയിൽ നടന്ന സർവ്വ കക്ഷി യോഗം അനുശോചിച്ചു.മൗന ജാഥയും നടന്നു.

കരിമ്പനക്കൽ ബാലൻ അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,പഞ്ചായത്തംഗം അശോകൻ പുനത്തിൽ,മൂസക്കുട്ടി തടത്തുമ്മൽ,ടി.മുഹമ്മദ്‌ ഹാജി,സി.കെ.റസാഖ്‌ മാസ്റ്റർ കൈവേലിമുക്ക്‌,

തോട്ടത്തിൽ അഹമ്മദ്‌ കുട്ടി ഹാജി,ടി.കെ.വേലുക്കുട്ടി,ടി.ശ്രീനിവാസൻ,ശ്രീനു കരിമ്പനക്കൽ,ഇബ്രാഹീം കെ.എസ്‌.ആർ.ടി.സി,ഇമ്പിച്ചമ്മദ്‌,പി.സി.അഹമ്മദ്‌ ഫൈസി,എം.എം.ഇബ്രാഹീം മുസ്‌ ലിയാർ,ഇ.കെ.ജലീൽ,സി.വി.ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

പി.സി.അബ്ദുൽ റഹ്മാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.മുക്കം മുനിസിപ്പൽ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ ശരീഫ്‌ വെണ്ണക്കോട്‌ സ്വാഗതവും ഓമശ്ശേരി പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ ജന:സെക്രട്ടറി സഹദ്‌ കൈവേലിമുക്ക്‌ നന്ദിയും പറഞ്ഞു.

ഫോട്ടോ:ആലിൻ തറയിൽ നടന്ന എ.എം.അഹമ്മദ്‌ കുട്ടി ഹാജി അനുശോചന യോഗത്തിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Post a Comment

0 Comments