Ticker

6/recent/ticker-posts

ദേശീയപാത അധികൃതരുടെ അനുമതി വൈകുന്നതുമൂലം താമരശ്ശേരിയിൽ കുടിവെള്ളം പാഴാകുന്നതായി പരാതി.




താമരശ്ശേരി :
കാരാടി യു.പി.സ്കൂളിന് എതിർവശം ലീഗ് ഹൗസിന് മുന്നിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.

ഈ വിഷയത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ വാട്ടർ അതോറിറ്റിയുടെ കൊടുവള്ളി ഓഫീസിൽ പരാതി കൊടുക്കാൻ ചെന്നപ്പോൾ വാട്ടർ അതോറിറ്റി അധികൃതരാണ് ദേശീയ പാത അധികൃതരുടെ അനുമതി ലഭിക്കാത്തത് കൊണ്ടാണ് ഇതിന് പരിഹാരം കാണാത്തത് എന്നറിയിച്ചത്.

തുടർന്ന് ആം ആദ്മി പാർട്ടി പഞ്ചായത്ത് കമ്മിറ്റി ഉടൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  ദേശീയപാത അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകി.

 ആവശ്യമായ തുക കെട്ടിവെച്ച് എഗ്രിമെൻറ് സമർപ്പിച്ചു കഴിഞ്ഞാൽ ഉടൻതന്നെ അനുമതി നൽകുന്നതാണെന്ന് എൻ എച്ച് ദേശീയപാത അതോറിറ്റി T News താമരശ്ശേരിയോട് പറഞ്ഞു

Post a Comment

0 Comments