മുക്കം: എൽ.ഡി.എഫ് മുക്കം മേഖല കൺവൻഷനും കമ്മിറ്റി രൂപീകരണവും നടത്തി.മുൻ എം.എൽ.എ കെ.കെ.ലതിക ഉദ്ഘാടനം ചെയ്തു.
മുക്കം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ലിൻേറാ ജോസഫ് എം.എൽ.എ, കെ.എസ് അരുൺ, ജോസഫ് പൈമ്പിള്ളിൽ, ഇളമന ഹരിദാസ്, വി.കെ.വിനോദ്, കെ.ടി.ശ്രീധരൻ, പി.കെ.കണ്ണൻ, അഡ്വ.കെ.പി.ചന്ദ്നി ,കെ.സുന്ദരൻ എന്നിവർ പ്രസംഗിച്ചു.
പി.ടി. ബാബു സ്വാഗതവും എൻ.ബി.വിജയകുമാർ നന്ദിയും പറഞ്ഞു.
മേഖല കമ്മിറ്റി ഭാരവാഹികളായി മുക്കം ബാലകൃഷ്ണൻ (ചെയർമാൻ), പി.ടി. ബാബു (ജനറൽ കൺവീനർ), അഡ്വ. ചാന്ദ്നി ,സുബ്രഹ്മണ്യൻ, കെ.കെ.കുഞ്ഞൻ (വൈസ് ചെയർമാൻമാർ), എ.പി.ജാഫർ ഷരിഫ്, യു.കെ.ശശിധരൻ, ജയ്സൺ (കൺവീനർമാർ), എൻ.ബി.വിജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
0 Comments