Ticker

6/recent/ticker-posts

ടി.പി.എം.ബഷീർ ഫൈസിയുടെ വീട്‌ എം.കെ.മുനീർ സന്ദർശിച്ചു.



ഓമശ്ശേരി: അകാലത്തിൽ വിടപറഞ്ഞ പ്രമുഖ പണ്ഡിതനും മുണ്ടുപാറ മഹല്ല് പ്രസിഡണ്ടും മലപ്പുറം വടക്കേകുളമ്പ്‌ മഹല്ല് ഖത്തീബും മുദരിസുമായിരുന്ന ടി.പി.എം.ബഷീർ ഫൈസി മുണ്ടുപാറയുടെ വസതി മുസ്‌ലിം ലീഗ്‌ നിയമസഭ കക്ഷി ഉപനേതാവ്‌ ഡോ:എം.കെ.മുനീർ എം.എൽ.എ.സന്ദർശിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.യു.കെ.അബ്ദുൽ ലത്വീഫ്‌ മൗലവി പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,പി.വി.സ്വാദിഖ്‌,റാഫി മുണ്ടുപാറ,സി.ടി.ശിഹാബ്,അൻവർ ഹുസൈൻ (സിയോൺ),വി.പി.ബുഷൈര്‍,പി.ഉമറലി,പി.കെ.സുലൈമാന്‍,സുബൈര്‍ മാസ്റ്റര്‍ എന്നിവർ സന്നിഹിതരായിരുന്നു.

ഫോട്ടോ:അന്തരിച്ച ടി.പി.എം.ബഷീർ ഫൈസിയുടെ വസതി ഡോ:എം.കെ.മുനീർ എം.എൽ.എ.സന്ദർശിക്കുന്നു.

Post a Comment

0 Comments