Ticker

6/recent/ticker-posts

തിരുവമ്പാടി ആസ്ഥാനമാക്കി ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കണം;സിപിഐഎം



തിരുവമ്പാടി :
മലയോര മേഖലയിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ കൊടുവള്ളി ബ്ലോക്ക് വിഭജിച്ച്  തിരുവമ്പാടി ആസ്ഥാനമാക്കി പുതിയ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കണമെന്ന് സിപിഐഎം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
റോയ് തോമസിൻ്റെ നേതൃത്വത്തിൽ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

മുസ്തഫ കടമ്പോടൻ സ്വാഗതം പറഞ്ഞു.സിപിഐഎം ഏരിയ സെക്രട്ടറി വികെ വിനോദ്,ജോണി ഇടശ്ശേരി, ജോളി ജോസഫ്, കെ  ടി ബിനു, സി എൻ പുരുഷോത്തമൻ,ഗീത വിനോദ് തുടങ്ങിയ ഏരിയ കമ്മിറ്റി അംഗങ്ങൾ സമ്മേളന നടപടികൾക്ക് നേതൃത്വം നൽകി.

സമ്മേളനതിൽ  പി എ ഫിറോസ്ഖാനേ 
തിരുവമ്പാടി ഈസ്റ്റ് സിപിഎം  ലോക്കൽ സെക്രട്ടറിയായി
തെരഞ്ഞെടുത്തു.

Post a Comment

0 Comments