Ticker

6/recent/ticker-posts

വീണ്ടും റണ്ണേഴ്സ് അപ്പ്‌ ട്രോഫിയിൽ മുത്തമിട്ട് വേളംകോട് ഹയർ സെക്കൻഡറി സ്കൂൾ.



കോടഞ്ചേരി: 
താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 239 പോയിന്റോടെ വീണ്ടും റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കി വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ.

സയൻസ് കൊമേഴ്സ് ബാച്ചുകളിലെ വിദ്യാർത്ഥികളാണ് അരങ്ങിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.

കലാമേളയിലെ പ്രധാന ആകർഷണമായ
ഗ്രൂപ്പ് ഡാൻസ്,
ഗ്രൂപ്പ് സോങ്,
പരിചമുട്ടുകളി,
മാർഗംകളി,
ബാന്റ് മേളം,
ചവിട്ടുനാടകം (സെക്കന്റ്‌ വിത്ത്‌ എ ഗ്രേഡ്)

എന്നീ മത്സരങ്ങൾക്ക് 
 ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയാണ് വിദ്യാർത്ഥികൾ മുന്നേറിയത്.

 വ്യക്തിഗത ഇനങ്ങൾക്കും ഓഫ്‌ സ്റ്റേജ് മത്സരങ്ങളിലും വിദ്യാർത്ഥികളുടെ പ്രകടനം വേറിട്ടതായി.

ആർട്സ് കോഡിനേറ്റർ റാണി ആൻഡ് ജോൺസൺ, കരിയർ ഗൈഡൻസ് കോഡിനേറ്റർ ലിമ കെ ജോസ്, സൗഹൃദ കോ ഓർഡിനേറ്റർ രാജി ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, അധ്യാപകരായ സി. സുധർമ്മ എസ് ഐ സി, സീമ സി ആർ, ബിൻസി കെ ജെ,ബിനി കെ, ഗ്ലാഡിസ് പി പോൾ, നിമ്മി ജോണി, ഷിൽജി ജെയിംസ്, റോഷൻ ചാക്കോ, ജിൻസ് ജോസ്, പ്രമീള മുരളി, രക്ഷിതാക്കൾ,  പ്രിൻസിപ്പൽ എന്നിവർ സ്കൂളിലെ കലാകാരന്മാർക്കും കലാകാരികൾക്കും നേതൃത്വം നൽകി.

രണ്ടു ബാച്ചുകൾ മാത്രമുള്ള ഹയർ സെക്കന്ററി ബ്ലോക്കിൽ ചുരുങ്ങിയ സമയം കൊണ്ടുള്ള പ്രാക്ടീസും, നിർലോഭമായുള്ള ഒത്തൊരുമയും സഹകരണവും കഠിനപ്രയത്നവുമാണ് മികച്ച വിജയം കരസ്ഥമാക്കാൻ വിദ്യാർത്ഥികളെ  പ്രാപ്തരാക്കിയത്.

സ്കൂൾ മാനേജ്മെന്റും പിടിഎയും അദ്ധ്യാപകരും വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

Post a Comment

0 Comments