Ticker

6/recent/ticker-posts

ഗാന്ധി ജയന്തി ദിനം വേറിട്ട രീതിയിൽ ആചരിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട്‌ ഹയർ സെക്കണ്ടറി സ്കൂൾ.



തിരുവമ്പാടി: ഗാന്ധി ജയന്തി ദിനത്തിൽ 
'ജാഗ്രതാ ജ്യോതി' എന്ന പേരിൽ  ലഹരിക്കെതിരെയുള്ള പ്രോഗ്രാമിൻ്റെ ഭാഗമായി തിരുവമ്പാടി ബസ് സ്റ്റാൻഡിൽ  ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.



ചടങ്ങിൽ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ തിരിതെളിച്ചു ലഹരിവിരുദ്ധ  പ്രതിഞ്ജ ചൊല്ലികൊടുത്തു.ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ ക്യാമ്പസും സ്കൂളിന് മുന്നിലെ നടപ്പാതയും ശുചീകരിച്ചു.സ്കൂൾ ക്യാമ്പസ്സിലെ എല്ലാ ക്ലാസ്സ്‌റൂമുകളും ടോയ്‌ലെറ്റുകളും പരിസരവും വൃത്തിയാക്കി.


അതോടപ്പം 
 KSRTC ഡിപ്പോയും പരിസരവും എൻ എസ് എസ് വോളണ്ടിയേഴ്‌സ് ശുചീകരിച്ചു. എൻ എസ് എസ് വോളണ്ടിയേർസും തിരുവമ്പാടി പഞ്ചായത്തും ചേർന്നു  ശുചിത്വ സന്ദേശ  ജാഥ നടത്തി.

Post a Comment

0 Comments