Ticker

6/recent/ticker-posts

വേനപ്പാറ യു പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി.


വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ വിളഞ്ഞ പച്ചക്കറി കളുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിക്കുന്നു.

ഓമശ്ശേരി :
വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം വിദ്യാലയ അങ്കണത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് നട്ടുപിടിപ്പിച്ച പച്ചക്കറികൾ വിളവെടുപ്പിന് പാകമായി '
പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യു, ഷാനിൽ പിഎം, സുനീഷ് ജോസഫ്, മുഹമ്മദ് ഡാനിഷ് , ഷബ്ന എം എ , ബിജില സി കെ,സാന്ദ്ര ഒ ടി വിദ്യാർഥി പ്രതിനിധി നസീഫ് ബി കെ എന്നിവർ പ്രസംഗിച്ചു.
മുക്കം കൃഷിഭവൻ്റെ സഹകരണത്തോടെ ആരംഭിച്ച സ്കൂൾ കൃഷിക്ക് കാർഷിക ക്ലബിലെ വിദ്യാർഥികൾ നേതൃത്വം നൽകി വരുന്നു.
വിദ്യാലയ അങ്കണത്തിൽ പയർ വെണ്ട പച്ചമുളക് വഴുതന കോവൽ പാവൽ ചോളം എന്നിവയുടെ കൃഷികൾ ചെയ്തിട്ടുണ്ട്
വിളവെടുത്ത പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പാചകത്തിനായി ഉപയോഗപ്പെടുത്തിവരുന്നു.
ലിറ്റിൽ ഫ്ലവറിലെ വിദ്യാർഥികൾ വീടുകളിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. മികച്ച കുട്ടിക്കർഷകരെ കണ്ടെത്തി ആദരിക്കുന്ന സ്കൂൾ പദ്ധതി ഈ വർഷവും നടപ്പാക്കും

Post a Comment

0 Comments