Ticker

6/recent/ticker-posts

ഇന്ദിരാജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോഴിക്കോട് ജില്ലാ മഹിളാ സേവാദൾ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി .



തിരുവമ്പാടി : കോഴിക്കോട് ജില്ലാ മഹിളാ സേവാദളിന്റെ നേതൃത്വത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ചേപ്പിലംകോട് പട്ടികജാതി കോളനിയിൽ വെച്ച് ഇന്ദിരാജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

തിരുവമ്പാടി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌  മനോജ്‌ സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ ഇന്ദിരാ അനുസ്മരണ പ്രഭാഷണം നടത്തി.
 കോഴിക്കോട് ജില്ലാ മഹിളാ സേവാദൾ പ്രസിഡണ്ട്‌  ശ്രീവിദ്യ എരമംഗലം അനുസ്മരണ ചടങ്ങിന് നേതൃത്വം നല്കി.

 പരിപാടിയിൽ മഹിളാ സേവാദൾ സെക്രട്ടറിമാരായ റീജ എം. പി, ലിസി സണ്ണി, അജിത പി. ആർ, ജില്ലാ ഭാരവാഹികളായ പൗളിൻ മാത്യു, ഹസീന കള്ളിപ്പാറ മറ്റു മഹിളാ സേവാദൾ പ്രവർത്തകരും പങ്കെടുത്തു.

Post a Comment

0 Comments